Tuesday, June 14, 2011

കാല്‍പ്പാടുകള്‍























ജീവിതമെങ്ങോ പകുത്തു വച്ചൂ...കാലം...
ജീവനിതെപ്പൊഴോ പകുതിയാക്കി..
ഞാനോ..മോഹഭംഗങ്ങൾക്കു ചിതയൊരുക്കി..
മോഹങ്ങളെ തല്ലി ശാന്തമാക്കി..
നിശ്വാസമടക്കി വിഷാദമണിഞ്ഞെങ്കിലും..
പാതിയിലായി കരിഞ്ഞൊരെൻ മോഹങ്ങളെ-
പട്ടിൽ പൊതിഞ്ഞു പ്രണയിച്ചതില്ല ..
പരിഭവം ചൊല്ലും വികാരങ്ങളെ കാൺകെ..
ചിന്താസരണിയിൽ പിന്നെയും അഗ്നിയാളി...
വിവേകം നിറച്ച വാക്കെറിഞ്ഞു..പിന്നെ‌-
സ്വയം വിജയിയെന്നോതി പുഞ്ചിരിച്ചു..
മനസ്സേ..നീയറിയാതെ മിഴിയടയ്കുന്നു ഞാൻ ..
വിധിയെ പറയില്ല..വരം തേടിയലയില്ല..
സ്വരമുതിർക്കാതെ നിദ്ര പൂകുന്നിതാ ..

ഹൃദയതാളങ്ങളെ പ്രണയിച്ചു പ്രണയിച്ച്..
സ്വയമറിയാതെപ്പൊഴോ നിശബ്ദനായങ്ങനെ..
സ്വഛന്ദമൃത്യു കാംക്ഷിച്ചതില്ല..
സമാധിയൊരുക്കി കാത്തിരിക്കാനുമില്ല..
പാഥേയമായ് ഉണ്ട് അനുഭവനേദ്യങ്ങൾ..
കാലാഹരണപ്പെടാത്ത ഓർമ്മകൾ കൂട്ടിനും..
പുഞ്ചിരിയ്കേണ്ട...പരിഹസിക്കേണ്ടതുമില്ല ലോകരേ..
പ്രതീക്ഷകളെ കാത്ത് കിടന്നുറങ്ങില്ല ഞാൻ..
നിശ്വാസമടക്കി വണങ്ങില്ല ഒന്നിനേം..
കാലമേ..നീയാം അനന്തമീ വീഥിയിൽ..
കാല്പാദമൂന്നി യാത്ര തുടരുകയാണു ഞാൻ നാളത്തെ
പുലരിയും കാത്ത്.........

No comments:

Post a Comment