Wednesday, June 22, 2011

വാഴക്കൂമ്പ്

വാഴക്കൂമ്പ്

ഇത് എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ പറഞ്ഞ കഥയാണ് . ഒരു നാടന്‍ മനുഷ്യന്റെ കഥ .ഈ കഥ നടക്കുന്നത് എന്റെ നാട്ടിലാണ് .സ്നേഹസമ്പന്നനായ ഒരു കൃഷിക്കാരനാണ്‌ ഗോപാലന്‍. ആ നാട്ടില്‍ നടപ്പുള്ള ഒരു കൃഷി രീതിയാണ് പാട്ട കൃഷി .എന്ന് പറഞ്ഞാല്‍ മറ്റൊരാളുടെ കൈവശത്തിലുള്ള ഭൂമി ഒരു തുക പറഞ്ഞുറപ്പിച്ചു ഒരു വര്‍ഷത്തേക്ക് കൃഷിക്കായി ഏറ്റെടുത്തു കൃഷി ചെയ്യുക .നമ്മുടെ ഗോപാലനും ഇതുപോലെ കുറച്ചു സ്ഥലം പാട്ടത്തിനെടുത് വാഴ കൃഷി തുടങ്ങി .ഒരു നൂറോളം നേന്ത്ര വാഴയാണ് കൃഷി ചെയ്തത് വാഴ തഴച്ചു വളര്‍ന്നു .ക്രമേണ കുലക്കുകയും ചെയ്തു .നല്ല ഉഗ്രന്‍ കുലകള്‍ .ഗോപാലന്‍ ദിവസവും തോട്ടത്തില്‍ എത്തി നിര്‍വൃതി കൊള്ളും .ഒരു ദിവസം രാവിലെ തോട്ടത്തില്‍ ചെന്ന ഗോപാലന്‍കണ്ടത് കണ്ടത് തന്റെ വാഴയിലെ ഒന്ന് രണ്ടു കൂമ്പുകള്‍ ആരോ ഓടിച്ചു കൊണ്ട് പോയതായിട്ടാണ് വാഴ കൂമ്പ് തോരെന്‍ വെക്കാന്‍ വളരെ നല്ലതാണു .അത് മനസ്സിലാക്കി ആരോ കൊണ്ട് പോയതാണ് എന്തായാലും നമ്മുടെ ഗോപാലന്റെ മനസ്സ് കെട്ടു അന്ന് വീട്ടില്‍ വന്നു കിടന്നിട്ടു ഗോപാലന് ഉറക്കം വന്നില്ല .പിറ്റേ ദിവസം അതി രാവിലെ തന്നെ ടി യാന്‍ തോട്ടത്തില്‍ എത്തി .അയാളുടെ ഹൃദയം തകര്‍ത്തുകൊണ്ട് അന്നും മൂന്നു നാല് കൂമ്പുകള്‍ കാണാനില്ല ആരോ പൊട്ടിച്ചു കൊണ്ടുപോയിരിക്കുന്നു എന്താ ചെയ്യുക
ഗോപാലന്‍ വളരെ ആലോചിച്ച ശേഷം ഒരു തീരുമാനമെടുത്തു എന്തായ്യാലും ആള്‍കാര്‍ കൂമ്പ് പൊട്ടിച്ചു കൊണ്ട് പോകുന്നത് തോരന്‍ വെയ്ക്കാനല്ലേ അപ്പോള്‍ അവര്‍ക്ക് തോന്‍ വെക്കാന്‍ മറ്റെന്തെങ്ങിലും കിട്ടിയാല്‍ അവര്‍ കൂമ്പ് ഉപെഷിക്കും .അന്ന് വൈകുന്നേരം ഈ പാവം കുറെ നീളന്‍ പയര്‍ വിലക്ക് വാങ്ങി ക്കൊണ്ട് വന്നു കുറേശ്ശെ പയര്‍ ഓരോ ബാകിയുള്ള കൂമ്പിന്റെ മുകള്‍ ഭാഗത്തായി കെട്ടി വെച്ച് .ഗോപാലന്‍ സമാധാനത്തോടെ വീട്ടില്‍ പോയി അന്ന് ടി യാന്‍ സമാധാനത്തോടെ ഉറങ്ങി പിറ്റേ ദിവസം സന്തോഷത്തോടെ തോട്ടതിലെതിയ ഗോപലന്ര്‍ കാത്തിരുന്നത് ബാകിയുള്ള കൂമ്പുകള്‍ നഷ്ടപ്പെട്ട വാഴക്കുലകകളുടെ കാഴ്ചയാണ് .ഒരു വഴക്കുലയില്‍ ഒരു തുണ്ട് കടലാസ് കഷണവുമുണ്ടായിരുന്നു ടി കടലാസില്‍ എഴുതിയത് വായിച്ച ഗോപാലന്‍ കണ്ണ് തള്ളിപ്പോയി .കടലാസില്‍ എഴുതിയിരുന്നു പ്രിയ ഗോപാല കൂമ്പിനോപ്പം പയര് കൂടി തന്ന താങ്കള്‍ഒരു മഹാനാണ് .കൂമ്പില്‍ പയര്‍ കൂടി ഇട്ടു തോരന്‍ വെച്ചപ്പോലുള്ള സ്വാദ് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ് അങ്ങയുടെ കാരുണ്യത്തിനു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു .പാവം പാവം ഗോപാലന്‍ തലയില്‍ കൈ വെച്ച് കൊണ്ട് അവിടെ ഇരുന്നുപോയി.

No comments:

Post a Comment