Wednesday, June 15, 2011

സ്വപ്നങ്ങളിലെ പെണ്‍കുട്ടി

     സ്വപ്നങ്ങളിലൂടെ അവള്‍ എന്നും എന്‍റെ അടുത്ത് എത്തും. ഇന്നലെയും അവള്‍ വന്നിരുന്നു.ഞാന്‍ മൊബൈല്‍ ഓണ്‍ ചയ്തു ഒരു പഴയ ഗാനം. ആലാപനം തുടങ്ങുമ്പോള്‍ മുറിയില്‍ നേര്‍ത്ത ചന്ദന ഗന്ധം നിറഞ്ഞിരുന്നു. മഞ്ഞ നിറമുള്ള കിടക്ക വിരിയില്‍ മുല്ല പൂക്കള്‍ വിതറി യിരുന്നു . ജാലകങ്ങളിലൂടെ വരുന്ന നിലാവ് ഇല ചാര്‍ത്തുക ളുടെ വിറയല്‍ കൊണ്ട് തെളിഞ്ഞും മറഞ്ഞും കൊണ്ടിരുന്നു . മെത്തയില്‍ അവള്‍ ഇരുന്നിരുന്നു  എന്‍റെ കണ്ണില്‍ നോക്കി.
     ആ കണ്ണുകള്‍ എന്തെക്കെയോ കഥകള്‍ പറയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു.എന്‍റെയും. ഞാന്‍ കണ്ണീര്‍ തുടചെപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു. ആരായിരുന്നു അവള്‍ ? എന്നെത്തേ പോലെ  ഇന്നും ഒരു മിഥ്യ ആയി അത് തുടരുന്നു.

1 comment:

  1. സ്വപങ്ങളിലെ ഈ പെണ്‍കുട്ടികളാണ് നമ്മുടെ ജീവിതത്തിനു പ്രതീക്ഷയും ആനന്ദവും നല്‍കുന്നത്. So long as hope is there, there is happiness also!

    ReplyDelete